തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി എം.പി. വീരേന്ദ്രകുമാറിെൻറയും യു.ഡി.എഫ് സ്ഥാനാർഥി ബാബു പ്രസാദിെൻറയും നാമനിർദേശ പത്രികകൾ സ്വീകരിച്ചു. സ്വതന്ത്രനായി നൽകിയ ഡോ. കെ. പത്മരാജെൻറ പത്രിക തള്ളി. 10 എം.എൽ.എമാർ സ്ഥാനാർഥിയെ നാമനിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, രാമചന്ദ്രെൻറ കാര്യത്തിൽ പത്രികയിൽ ഒരു എം.എൽ.എ പോലും ഒപ്പുെവച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും കക്ഷി നേതാക്കളായ മന്ത്രിമാരും അടക്കം10 പേരാണ് വീരേന്ദ്രകുമാറിനെ നാമനിർദേശം ചെയ്തത്. ഉമ്മൻ ചാണ്ടി വി.ഡി. സതീശൻ, അനൂപബ് ജേക്കബ് അടക്കമുള്ളവരാണ് ബാബു പ്രസാദിനെ നാമനിർദേശം ചെയ്തത്. പത്രിക പിൻവലിക്കാനുള്ള സമയം 15 വരെയാണ്. വോെട്ടടുപ്പും വോെട്ടണ്ണലും 23ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.