ഗുരുവായൂര്‍: വിഷുക്കണി ദർശനത്തിന് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് ദേവ സ്വം ചെയർമാൻ കെ.ബി. മോഹൻദാസും അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിറും അറിയിച്ചു. മേൽശാന ്തിക്കും ചുമതലയുള്ള കീഴ്ശാന്തിമാർക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനം. വിഷു നമസ്കാര സദ്യ രണ്ടുപേർക്ക് മാത്രമായി പരിമിതപ്പെടുത്തി. പകർച്ച ഉണ്ടാവില്ല.
തിങ്കളാഴ്ച രാത്രി തൃപ്പുകക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിെൻറ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയില്‍ ഉണക്കല്ലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക. പുലർെച്ച 2.15ന് ശ്രീകോവിലില്‍ പ്രവേശിക്കുന്ന മേല്‍ശാന്തി സുമേഷ് നമ്പൂതിരി കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടുകൂടിയ സ്വര്‍ണ തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും. മുന്നില്‍ കണിക്കോപ്പുകളും ഒരുക്കിവെക്കും. തുടർന്ന് ശ്രീലക വാതിൽ തുറക്കും. മൂന്ന് വരെയാണ് വിഷുക്കണി ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.