വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷനുകൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിന ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്താൻ സർക്കാർ തീരുമാനം. വിശ്വകർമ്മ, സർക്കസ്‌, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.

അവശ കലാകാര പെൻഷൻ നിലവിൽ 1,000 രൂപയാണ്‌. അവശ കായികതാരങ്ങൾക്ക്‌ 1,300 രൂപയും സർക്കസ്‌ കലാകാർക്ക്‌ 1,200 രുപയും വിശ്വകർമ്മ പെൻഷൻ 1,400 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. ഇതിലാണ് വർധന വരുത്തിയിട്ടുള്ളത്.

Tags:    
News Summary - Vishwakarma, circus, disabled sportsperson and disabled artist pensions have been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.