വിഴിഞ്ഞം കരാർ: ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കരാറിനെ കുറിച്ച് അന്വേഷിക്കുക. വികെ മോഹനനും മാത്യുവുമാണ് കമ്മീഷനിലെ വിദഗ്ധ അംഗങ്ങള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തീരുമാനിച്ചത്.

വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്‍റെ താൽപര്യത്തിന് എതിരാണെന്ന സി.എ.ജി റിപ്പോര്‍ട്ട് നൽകിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    
News Summary - Vizhinjam Agreement: Cabinet Decision on Judicial Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.