തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ പൊലീസ് കേസെടുത്തത് ആരുടെയും നിർദേശ പ്രകാരമല്ലെന്ന് മന്ത്രി ആന്‍റണി രാജു. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. നിയമത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ചോദ്യം ചെയ്യാൻ കോടതിയുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
പരിഷ്കൃത സമൂഹത്തിന് ചേരാത്ത അഭിപ്രായ പ്രകടനമാണ് വൈദികൻ നടത്തിയത്. അക്കാര്യം ബോധ്യപ്പെട്ടതിനാലാണ് വൈദികൻ മാപ്പ് പറഞ്ഞത്. ആലോചിച്ച് വേണം ഇത്തരം വാക്കുകൾ പ്രയോഗിക്കാൻ. ഒരു വൈദികനിൽ നിന്ന് പൊതുസമൂഹം ഇതൊന്നും പ്രതീക്ഷിക്കുന്നില്ല. മതസൗഹാർദം നിലനിർത്തുന്നതിനുള്ള സന്ദേശം നൽകേണ്ട ആളുകൾ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. അതൊന്നും ജനം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ സംസ്ഥാന സർക്കാറിന് തുറന്ന സമീപനമാണ്. ആരോടും വൈരാഗ്യ ബുദ്ധയില്ല. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്നെന്നും ആന്‍റണി രാജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.