കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ കഴിയിെല്ലന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. കംട്രോളർ-ഓഡിറ്റ് ജനറലിെൻറ (സി.എ.ജി) റിപ്പോർട്ടിെൻറ ശരിതെറ്റുകൾ പരിശോധിക്കാൻ മാത്രമാണ് കമീഷന് അധികാരം. കരാറിൽ അഴിമതി നടന്നതായി ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജുഡീഷ്യൽ കമീഷൻ നിരീക്ഷിച്ചു. കരാർ സംബന്ധിച്ച എല്ലാ രേഖകളും കമീഷെൻറ പക്കലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ എത്തിക്കണമെന്ന് സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചാകും റിപ്പോർട്ട്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിെൻറ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും ഇൗ സാഹചര്യത്തിലും ഇതിന് പിന്നിലുണ്ടായ താൽപര്യങ്ങളെക്കുറിച്ച് അന്വേഷിക്കണെമന്നും കമീഷനുമുന്നിൽ അഭിഭാഷകൻ ജോൺ ജോസഫ് ഉയർത്തിയ വാദത്തിന് മറുപടിയായാണ് കമീഷെൻറ നിരീക്ഷണം.
സർക്കാറും അദാനി ഗ്രൂപ്പും നേരിട്ടാണ് കരാർ സംബന്ധമായ ചർച്ചകൾ നടത്തിയത്. ഇതിൽ മറ്റ് ഏജൻസികളോ ബ്രോക്കർമാരോ ഇല്ല. അദാനി ഗ്രൂപ്പിന് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയതായി കമീഷനിൽ ആരും പറഞ്ഞിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. കരാർ നടപ്പാക്കിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് കമീഷെൻറ ചുമതല. ടെൻഡറിെൻറ പ്രാഥമികഘട്ടത്തിൽ അഞ്ച് കമ്പനി പങ്കെടുെത്തങ്കിലും അദാനി ഗ്രൂപ് മാത്രമാണ് ടെൻഡർ സമർപ്പിക്കാൻ തയാറായത്. മത്സരമില്ലാത്തത് കമ്പനിക്ക് ഗുണകരമായി. സ്വാഭാവികമായി അവരുടെ വിലപേശൽശേഷി കൂടി. തുറമുഖ പദ്ധതി എങ്ങനെയും നടപ്പാക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടായിരുന്നതിനാൽ അദാനി ഗ്രൂപ്പിെൻറ നിബന്ധനകൾക്ക് വഴങ്ങിയിരിക്കാമെന്ന് കമീഷൻ നിരീക്ഷിച്ചു. കമീഷൻ എന്തൊക്കെ പറഞ്ഞാലും കരാറനുസരിച്ച് കാര്യങ്ങൾ നടക്കും. ഇനി വരുന്ന സർക്കാറുകളും ഈ കരാർ നടപ്പാക്കാൻ ബാധ്യസ്ഥരാണ്. തുറമുഖ നിർമാണത്തിന് അനുവദിച്ച ഭൂമിയിൽ ഒരുഭാഗം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അദാനി ഗ്രൂപ്പിന് അനുവാദം നൽകിയിട്ടുണ്ട്. ഇത് വാടകക്കും കീഴ്വാടകക്കും കൊടുക്കാം. തുറമുഖകരാർ കാലാവധി കഴിഞ്ഞാലും വാടകക്കരാർ തുടരും.
ഇതിൽനിന്നെല്ലാമുള്ള വരുമാനത്തിെൻറ ഒരുവിഹിതം സർക്കാറിന് ലഭിക്കുമെന്ന് കമ്പനി പ്രതിനിധി കമീഷനെ അറിയിച്ചു. ഭൂമി പണയവ്യവസ്ഥകളെക്കുറിച്ച വിശദീകരണം നൽകുന്നതിന് അദാനി ഗ്രൂപ്പിന് കൂടുതൽ സമയം അനുവദിച്ചു. എറണാകുളത്തെ സിറ്റിങ് നാലുദിവസംകൂടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.