വിഴിഞ്ഞം: കോടതിയലക്ഷ്യ ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടി

ച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ്​ പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി.

സമരം മൂലം നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സെപ്​റ്റംബർ ഒന്നിന് സിംഗിൾബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ പാലിക്കാത്തതിനെതിരെ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ അനു ശിവരാമൻ വിശദീകരണം തേടിയത്​.

വിശദീകരണത്തിന്​ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന്​ ഹരജി സെപ്​റ്റംബർ 20ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Vizhinjam Port: The government's explanation was sought in the contempt of court petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.