കോഴിക്കോട്: വിഴിഞ്ഞം തുറമുഖം രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ബേപ്പൂരിൽ വലിയ കപ്പലുകൾക്ക് അടുക്കാനുള്ള സൗകര്യമൊരുക്കും. അഴീക്കോട് തുറമുഖം വികസപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ഇത് വൈകാതെ പരിഹരിക്കും. സ്വപ്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനാകും ആദ്യ പരിഗണന. തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കം വർധിക്കുന്നതോടെ കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് സാമ്പത്തിക പ്രതിസന്ധി തടസമാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത അഹമ്മദ് ദേവർകോവിലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി വിഴിഞ്ഞം തുറമുഖ നിർമാണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.