ആലുവ: നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞ്. ഇക്കാര്യം പാർട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും. പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ട്. അതിനാൽതന്നെ മനഃസാക്ഷി ശുദ്ധമാണ്. തെറ്റ് ചെയ്തതായി തെൻറ ഉപബോധ മനസ്സിൽപോലും ഉണ്ടായിട്ടില്ല. അതിനാലാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നത്. അറസ്‌റ്റ് അറിഞ്ഞിരുന്നില്ല. രഹസ്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് നടപ്പാക്കിയത്. സർക്കാർ വിചാരിച്ചാൽ ആരെയും കുടുക്കാൻ കഴിയും. സർക്കാർ പറഞ്ഞാൽ കേൾക്കുന്ന ഒരു എസ്.എച്ച്.ഒയും റൈറ്ററും ഉണ്ടെങ്കിൽ ഏത് കൊലകൊമ്പനെയും കേസിൽ കുടുക്കാനും അറസ്‌റ്റ് ചെയ്യാനും കഴിയും.
നിർമാണപ്രവൃത്തിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകൽ പതിവാണ്. ഈ സർക്കാറും കഴിഞ്ഞ സർക്കാറും അതിനുമുമ്പുള്ള സർക്കാറുകളുമെല്ലാം ചെയ്യുന്ന ജോലിയാണത്. അതാണ് തെൻറ പേരിലുള്ള കുറ്റം; അല്ലാതെ സിമൻറും കമ്പിയുമില്ലാത്തതല്ല. അതെല്ലാം കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.