കോഴിക്കോട്: മുന്‍ മേയര്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച അരീക്കാട് 41ാം വാര്‍ഡിലേക്കുള്ള കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറിജയം. 416 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിന്‍െറ ലീഗ് സ്വതന്ത്രന്‍ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍ കോയയെ തോല്‍പിച്ചത്.
2015ല്‍ ഷമീലിനെ വി.കെ.സി തോല്‍പിച്ചത് 202 വോട്ടിന്‍െറ ഭൂരിപക്ഷത്തിനായിരുന്നു. ഇതോടെ 75 അംഗ നഗരസഭയില്‍ ഇടതു മുന്നണിയുടെ അംഗസംഖ്യ 47 ആയി കുറഞ്ഞു. എസ്.വി. സയ്യിദ്് മുഹമ്മദ് ഷമീല്‍ 2231 വോട്ട് നേടിയപ്പോള്‍ ടി. മൊയ്തീന്‍ കോയക്ക് 1815ഉം ബി.ജെ.പിയുടെ അനില്‍കുമാറിന് 390ഉം വോട്ട് കിട്ടി. അഞ്ച് ബൂത്തുകളിലും യു.ഡി.എഫിനുതന്നെയാണ് മേല്‍ക്കൈ. എസ്.എഫ്.ഐയുടെ ഗവ.ആര്‍ട്സ് കോളജ് മുന്‍ചെയര്‍മാനും സി.പി.എം ബ്രാഞ്ചംഗവുമായിരുന്നു സയ്യിദ് മുഹമ്മദ് ഷമീല്‍ ലക്ഷദ്വീപിന്‍െറ ആദ്യ എം.പി കെ. നല്ലകോയ തങ്ങളുടെ ചെറുമകനാണ്. ഈയിടെയാണ് ഇദ്ദേഹം മുസ്ലിം ലീഗ് അംഗത്വമെടുത്തത്. കഴിഞ്ഞ തവണ വി.കെ.സിക്ക് 1848 ഉം മുഹമ്മദ് ഷമീലിന് 1646 ഉം ബി.ജെ.പി സ്ഥാനാര്‍ഥി സംവിധായകന്‍ അലി അക്ബറിന് 396ഉം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എം. അബ്ദുല്‍ ഖയ്യൂമിന് 81ഉം വോട്ടാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.