എ.കെ. ബാലന്‍റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി -വി.എം. സുധീരൻ

തിരുവനന്തപുരം: ‘ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചുകൊടുക്കു’മെന്ന മന്ത്രി എ.കെ. ബാല​​​​െൻറ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് വി.എം. സുധീര​ൻ. നിയമവ്യവസ്ഥയിൽ നിന്നുകൊണ്ട് നീതിയും ന്യായവും  ഉറപ്പാക്കാൻ ബാധ്യതപ്പെട്ട മന്ത്രി അണികളെ അക്രമത്തിന് ആഹ്വാനംചെയ്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ്​ബുക്ക് പോസ്​റ്റിൽ പറഞ്ഞു.

ചോരക്കുചോര, ജീവന് ജീവൻ,  കൊലയ്ക്ക് കൊല എന്ന കാട്ടാളനിയമത്തി​​​​െൻറ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി. അണികളെ നിയമം ​കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണം. എ.കെ. ബാലൻ എത്രയുംപെട്ടെന്ന് രാജി​െവച്ച് സ്ഥാനമൊഴിയണം. പൊലീസി​​​​െൻറ പണി പൊലീസ് കൃത്യമായി ചെയ്യണം. അതിന് സർക്കാർ അവരെ അനുവദിക്കുകയും ചെയ്യണം. അതിന് മനസ്സില്ലെങ്കിൽ അധികാരമൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലതെന്നും സുധീരൻ ​േഫസ്​ബുക്കിൽ കുറിച്ചു.

Tags:    
News Summary - VM Sudheeran AK Balan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.