തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. പുതിയ ഡി.സി.സി പ്രസിഡന്‍റുമാരെ നിയമിച്ചുള്ള എ.ഐ.സി.സി. തീരുമാനം ആരുടെയും നഷ്ടമല്ലെന്നും പാര്‍ട്ടിയുടെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെറിറ്റ് അടിസ്‌ഥാനമാക്കിയാണ് ഡി.സി.സികൾ പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനക്ക് മാനദണ്ഡമാക്കിയത്. പുതിയനിര കോൺഗ്രസിന് കൂടുതൽ യുവത്വം പകരും. താഴെ തലത്തിലുള്ള കമ്മറ്റികളുടെ പ്രവർത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും– സുധീരൻ വ്യക്‌തമാക്കി.
വ്യാഴാഴ്ചയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയായിരുന്നു പുനഃസംഘടന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.