തൃശൂർ: യൂത്ത്കോൺഗ്രസ് എന്നും തിരുത്തൽ ശക്തിയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പണ്ടും നേതൃത്വത്തിെൻറ നിലപാടുകളെ ചോദ്യം ചെയ്യുവാനും വിയോജിക്കേണ്ടിടത്ത് വിയോജിക്കാനും യൂത്ത് കോൺഗ്രസിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പൊതുപ്രവർത്തനത്തിെൻറ അഞ്ചര പതിറ്റാണ്ട് പിന്നിട്ട കെ.പി. വിശ്വനാഥന് തൃശൂരിെൻറ ആദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ ഏത് ഭാഗത്തായാലും യൂത്ത്കോൺഗ്രസിലെയും കെ.എസ്.യുവിലെയും മിടുക്കന്മാെര കണ്ടെത്തി സജീവമായ സ്ഥാനത്ത് കൊണ്ടുവന്ന് പ്രവർത്തിപ്പിച്ചത് പഴയ സംസ്ഥാന നേതൃത്വത്തിെൻറ കഴിവായിരുന്നു. കുന്നംകുളത്ത് കെ.പി. വിശ്വനാഥന് ആദ്യം സീറ്റ് നൽകിയ തീരുമാനം യുവജനത്തിന് പ്രാധാന്യം നൽകിയതിന് തെളിവാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുെവങ്കിലും യൂത്തുകോൺഗ്രസും കെ.എസ്.യുവും ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചിരുന്നെതന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എന്നാൽ പാർലമെൻററി പ്രവർത്തനം മാത്രമല്ല എന്ന് തിരിച്ചറിഞ്ഞവരാണ് പഴയ തലമുറ. ആദർശവും അച്ചടക്കവും പ്രവർത്തനപാരമ്പര്യവുമാണ് മുതിർന്ന നേതാക്കളെ അനുകരണീയരാക്കുന്നത്. എന്നാൽ വൃദ്ധനേതൃത്വം എന്ന് പറഞ്ഞ് അവരുെട പ്രവർത്തനമാതൃകയും ആദർശവും മറ്റും മനസ്സിലാക്കാതെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പുതുതലമുറ അവരെ മനസ്സിലാക്കുന്നത്. ആദർശത്തോടുകൂടി ജനസേവനം നടത്താൻ പ്രാപ്തരാണെന്ന് ജനത്തിന് ബോധ്യമായാൽ അവർ അത്തരക്കാരെ വിജയിപ്പിക്കുക തന്നെചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത്കോൺഗ്രസും കെ.എസ്.യുവും സ്ഥാനമാനങ്ങൾക്കായി ഒാടി നടക്കാത്ത കാലഘട്ടമായിരുന്നു പഴയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വയലാർ രവി എം.പി പറഞ്ഞു. പ്രവർത്തന മികവും കഴിവും ഉണ്ടെങ്കിൽ സ്ഥാനമാനങ്ങൾ ആഗ്രച്ചില്ലെങ്കിലും തേടിവരും. അഞ്ചര പതിറ്റാണ്ട് അത്ര വലിയ പ്രവർത്തനകാലമല്ല. ഇനിെയങ്കിലും മാറിത്തരുമല്ലോ എന്നൊരു ആശ്വാസത്തിലാണ് ചെറുപ്പക്കാർ എന്ന് തുടക്കത്തിൽ പറഞ്ഞ അേദ്ദഹം അങ്ങനെ പറയേണ്ടിവന്നതിൽ ഖേദപ്രകടനം നടത്തി. കെ.പി. വിശ്വനാഥന് നല്ല ഒരു സീറ്റ് കിട്ടിയാൽ ആലോചിക്കാം എന്ന് പറയാതിരിക്കുന്നത് യുവാക്കൾ എതിരാവുമെന്ന് അറിയാവുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കന്മാർ ഇത്തരത്തിൽ യൂത്ത്കോൺഗ്രസിനെതിെര ആഞ്ഞടിക്കുേമ്പാൾ ചടങ്ങിനെത്തിയ ന്യൂജെൻ നേതാവ് വി.ടി. ബൽറാം നിലപാട് വ്യക്തമാക്കാതെ കെ.പിക്ക് ആശംസനേർന്ന് സംസാരിക്കാൻ നൽക്കാതെ സ്ഥലം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.