ശാസ്തമംഗലത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ്, സുഗതകുമാരി അനുസ്മരണ സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

കേന്ദ്രം കാർഷിക ബിൽ പിൻലിച്ചതുപോലെ സംസ്ഥാന സർക്കാറിന് കെ-റെയിൽ പദ്ധതി പിൻവലിക്കേണ്ടിവരും -സുധീരൻ

തിരുവനന്തപുരം: കേന്ദ്രം കാർഷിക ബിൽ പിൻലിച്ചതുപോലെ  സംസ്ഥാന സർക്കാറിന് കെ-റെയിൽ പദ്ധതി പിൻവലിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ശാസ്തമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ്, സുഗതകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് കനത്ത ആഘാതം ഏല്പിക്കുന്ന പദ്ധതിയാണ് കെ-റെയിൽ. സാങ്കേതിക വിദ്യയിലെ പിഴവ് കാരണം ജപ്പാൻ തള്ളിക്കളഞ്ഞ റെയിൽ പദ്ധതിയുടെ ബോഗികൾ കുഴിച്ചുമൂടാനുള്ള ഡമ്പിങ്ങ് യാഡാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണിത്. കേരളത്തെ രണ്ടാക്കി വെട്ടിമുറിക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും പിൻമാറണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

പി.ടി.തോമസ്, സുഗതകുമാരി എന്നിവരെ അനുസ്മരിച്ചതിനൊപ്പം ശാസ്തമംഗലത്തെ ആൽമരത്തെ ആദരിക്കുകയും ചെയ്തു. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മധു ചന്ദ്രൻ അധ്യക്ഷനായി. ടി.പി. ശാസ്തമംഗലം മുഖ്യ പ്രഭാഷണം നടത്തി.  ശാസ്തമംഗലം മോഹൻ, ശാസ്തമംഗലം ഗോപൻ, വീണ എസ്. നായർ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, എസ്. രാമൻകുട്ടി എന്നിവർ സംസാരിച്ചു.


Tags:    
News Summary - VM Sudheeran urge to withdraw k-rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.