പന്തീരാങ്കാവ്: ഒളവണ്ണ കമ്പിളി പറമ്പിൽ ഇടത് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് യോഗത്തിൽ ൈകയാങ്കളി. കഴിഞ്ഞ ദിവസം പാർട്ടി ഓഫിസിൽ നടന്ന യോഗത്തിലാണ് ഇരുവിഭാഗത്തിലും പെട്ടവർ തമ്മിൽ വാഗ്വാദവും ൈകയാങ്കളിയും നടന്നത്.
ഐ.എൻ.എൽ പ്രവർത്തകൻ എം.ആസിഖാണ് ഇവിടെ ഇടത് സ്ഥാനാർഥിയായി മത്സരിച്ചത്. മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റാണെങ്കിലും ഇത്തവണ ഇടത് മുന്നണിക്ക് ജയപ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, സി.പി.എമ്മിന് ലഭിക്കേണ്ട രാഷ്ട്രീയ വോട്ടുകൾ എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് മറിഞ്ഞുവെന്ന വിമർശനമാണ് വാഗ്വാദത്തിനിടയാക്കിയത്.
2015ൽ 64 വോട്ടുകൾ മാത്രം നേടിയ എസ്.ഡി.പി.ഐ ഇത്തവണ 509 വോട്ട് നേടിയിട്ടുണ്ട്. സി.പി.എമ്മിനും യു.ഡി.എഫിനും, വർധിച്ച വോട്ടുകൾ നേടാനായില്ലെന്ന് മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളേക്കാൾ കുറവാണ് ഇത്തവണ ലഭിച്ചത്. 136 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജയിച്ച ലീഗ് സ്ഥാനാർഥിക്ക് ലഭിച്ചത്.
ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർഥിക്ക് ഈ വാർഡിൽ നിന്ന് ലഭിച്ച വോട്ടുകൾ തങ്ങളുടെ സ്ഥാനാർഥിക്ക് ലഭിക്കാത്തതിനെ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ഐ.എൻ.എൽ ഇടത് മുന്നണി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
സി.പി.എം ഒടുമ്പ്ര ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് മുൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് എസ്.ഡി.പി.ഐക്ക് വോട്ട് മറിക്കാൻ സഹായിച്ചുവെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം ആരോപണമുന്നയിച്ചത്. മുൻ കോൺഗ്രസ് പ്രവർത്തകരായ ഇവർ ഏതാനുവർഷം മുമ്പാണ് സി.പി.എമ്മിൽ ചേർന്നത്.
എസ്.ഡി.പി.ഐ നടത്തിയ കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങിെൻറ പോസ്റ്ററിൽ ആരോപണ വിധേയരുടെ പേരും ഫോട്ടോയും വന്നത് തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയായിരുന്നു. സി.പി.എം നേതൃത്വം ഇടപെട്ടാണ് ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ലോക്കൽ കമ്മിറ്റി അംഗത്തെ തടഞ്ഞത്.
ഏരിയ കമ്മിറ്റി അംഗമായ മുതിർന്ന നേതാവിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംഭവങ്ങൾ. തുടർന്ന് യോഗം നിർത്തിവെക്കുകയായിരുന്നു. വിഷയം അന്വേഷിച്ച് ആരോപണ വിധേയർക്കെതിരെ അടുത്ത ദിവസം പാർട്ടി നടപടിയുണ്ടാവുമെന്നാണ് അറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.