തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒമ്പത് ജില്ലകളിലെ 10 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷന് നല്കി. കഴിഞ്ഞദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച വിവരങ്ങള്‍ കമീഷന് കൈമാറിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
വ്യാഴാഴ്ച നല്കിയ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് 4395 പേരുള്ള തവന്നൂരാണ്. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283). മിക്കയിടത്തും വോട്ടർ പട്ടികയില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേപോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
ചില നിക്ഷിപ്ത താൽപര്യക്കാർ സംഘടിതമായി എല്ലാ മണ്ഡലങ്ങളിലും കൃത്രിമം നടത്തി തിരിച്ചറിയൽ കാര്‍ഡുകൾ ൈകയടക്കിയിരിക്കുന്നത് കള്ളവോട്ട് ചെയ്യുന്നതിനാണ്. സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിെൻറ വിവരങ്ങളും കമീഷന് കൈമാറുമെന്നും ചെന്നിത്തല പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ കൂടുതൽ ജില്ലകളിൽ പരിശോധന നടത്താൻ മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർമാർക്ക് നിർദേശം നൽകി. മാർച്ച് 20 നകം റിപ്പോർട്ട് നൽകണം. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർമാർക്കാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.