തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ പോരാട്ടത്തിനായി പാർട്ടികൾ തയാറായി. ആവേശത്തിനും വാശിക്കുമൊപ്പം നെഞ്ചിടിപ്പിലും കാത്തിരിപ്പിലും സ്പന്ദിക്കുന്ന മണിക്കൂറുകളുടെ ചരിത്രമാണ് എല്ലാ തെരഞ്ഞെടുപ്പുകളുടെതും. 'ലീഡ്' അറിയാൻ ചായക്കടകളിലെ റേഡിയോകളെ മാത്രം ആശ്രയിച്ചിരുന്ന കാലത്തും കൈവെള്ളയിലേക്ക് 'എല്ലാം' പറന്നെത്തുന്ന ഇന്നത്തെ വിവരകാലത്തും സ്ഥാനാർഥികളുടെയും അണികളുടെയും നെഞ്ചെരിയലിന് കാര്യമായ കുറവൊന്നുമില്ല. അതേസമയം കാത്തിരിപ്പ് കുറയുകയും 'എല്ലാം' വേഗം കഴിയുകയും ചെയ്യുമെന്ന പുതിയ കാലത്തിെൻറ ആനുകൂല്യം അൽപം ആശ്വാസവും പകരുന്നുമുണ്ട്.
ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും വിധി നിർണയിച്ചിരുന്ന കാലം കഴിഞ്ഞിട്ട് അധികകാലമായിട്ടില്ല. ആദ്യകാലത്ത് എത്ര സ്ഥാനാർഥികളുണ്ടോ അത്രയും പെട്ടികൾ നിരത്തുന്ന കളർ ബോക്സ് സംവിധാനമായിരുന്നു. ഒാരോ പാർട്ടികൾക്കും ഒാരോ നിറത്തിലെ പെട്ടികൾ. വോട്ടർമാർക്ക് ഇഷ്ടമുള്ള പെട്ടിയിൽ വോട്ടിടാം. 1953 ലെ തിരുവിതാംകൂർ-കൊച്ചി നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ് ഒാരോ പാർട്ടിക്കും ഒാരോ ചിഹ്നം അനുവദിച്ച് തുടങ്ങിയത്. വോെട്ടടുപ്പ് കേന്ദ്രത്തിലും സ്ഥാനാർഥികളുടെ ചിഹ്നം പതിച്ച പെട്ടികൾ നിരത്തിവെക്കും. സ്ഥാനാർഥികൾ കൂടുന്നതിനനുസരിച്ച് പെട്ടികളും എണ്ണവും കൂടും. അന്ന് കോൺഗ്രസിെൻറ ചിഹ്നം നുകംവെച്ച കാളയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നം അരിവാളും നെൽക്കതിരും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചിഹ്നം കുടവുമായിരുന്നു. 1962 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതലാണ് സ്ഥാനാർഥിയുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ നിലവിൽവരുന്നത്. ഇതോടെ ബാലറ്റ് പെട്ടി ഒന്നായി ചുരുങ്ങി.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പിൽ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെ അടയാളം പതിച്ചശേഷം സീൽ ചെയ്ത് ഭദ്രമാക്കിയ പെട്ടിയിലേക്ക് ബാലറ്റ് നിക്ഷേപിക്കുകയായിരുന്നു പതിവ്. അന്നും വോട്ടു ചെയ്യുന്നവരുടെ ചൂണ്ടുവിരലിൽ പുരട്ടിയിരുന്നത് മൈസൂർ പെയിൻറ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഉൽപാദിപ്പിക്കുന്ന മഷിയാണ്. ഈ പെട്ടികൾ സ്േട്രാങ് റൂമുകളിൽ സൂക്ഷിക്കും. സ്ഥാനാർഥിയുടെ ഹൃദയമിടിപ്പിനൊപ്പം വേഗത്തിലായിരുന്നു എണ്ണൽ പ്രക്രിയ. മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങൾതന്നെ വേണ്ടിവന്നിരുന്നു.
ഇലക്േട്രാണിക് വോട്ടിങ് മെഷീൻ വന്നതോടെ ബാലറ്റില്ലാതായെങ്കിലും തപാൽ വോട്ടിന് വേണ്ടി ഇപ്പോഴും ബാലറ്റുണ്ട്. തപാൽ വോട്ടിന് അപേക്ഷിക്കുന്നവർക്ക് അച്ചടിച്ച ബാലറ്റാണ് അയച്ചുകൊടുക്കുന്നത്. എന്നാൽ, ഒരു അമർത്തലിൽ മൊത്തം വിവരങ്ങൾ ലഭ്യമാക്കുന്ന വോട്ടിങ് മെഷീെൻറ രംഗപ്രവേശത്തോടെ പെട്ടിയും പേപ്പറും എണ്ണലുമെല്ലാം ഇല്ലാതെയായി. അവ തെരഞ്ഞെടുപ്പ് ഓർമകളിൽ പരിമിതമാകുകയും ചെയ്തു. 1982ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിലാണ് ആദ്യമായി ഇലക്േട്രാണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.