കോഴിക്കോട്: സാഹിത്യകാരൻ വി.ആർ സുധീഷിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചചരണം നടത്തിയതിന് യുവ പ്രസാധകക്ക് വക്കീൽ നോട്ടീസ്. തെറ്റായ ആരോപണങ്ങൾ പിൻവലിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ 15 ദിവസത്തിനുള്ളിൽ മാപ്പുപറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ മാനനഷ്ടമായി നൽകണമെന്നും അഡ്വക്കേറ്റ് പി. രാജേഷ് കുമാർ മുഖേന നൽകിയ വക്കീൽ നോട്ടീസിൽ വി.ആർ. സുധീഷ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിൽ യുവ പ്രസാധകക്ക് എതിരെ സിവിൽ ആയും ക്രിമിനലായും നിയമനടപടികൾ സ്വീകരിക്കുമെന്ന് വി.ആർ സുധീഷ്. അറിയിച്ചു
നേരത്തെ, വി.ആർ. സുധീഷ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പുസ്തകപ്രസാധകയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ സുധീഷിനെ കോഴിക്കോട് വനിത പൊലീസ് അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
അഭിമുഖത്തിനായി വി.ആർ. സുധീഷിനെ സമീപിച്ചപ്പോൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് യുവതി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകിയത്. സുധീഷിനെതിരെ ഫേസ്ബുക്കിൽ വിശദമായ കുറിപ്പും ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുധീഷ് വക്കീൽ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.