കോഴിക്കോട്: ദേവികുളം സബ് കലക്ടർ രേണുരാജിനോട് മോശമായി പെരുമാറിയ എം.എൽ.എ എസ്. രാജേന്ദ്രനെ തള്ളി ഭരണ പര ിഷ്കാര കമ്മീഷൻ ചെയര്‍മാൻ വി.എസ് അച്യുതാനന്ദൻ. സബ്കലക്ടറോടുള്ള എം.എൽ.എയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി.എ സ് അച്യുതാനന്ദൻ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എസ്. രാജേന്ദ്രൻ ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുൻപ് വി.എസ് പരസ്യമായി ഉന്നയിച്ചിരുന്നു.
മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടർ രേണുരാജിന് ബോധമില്ലെന്ന് രാജേന്ദ്രൻ അധിക്ഷേപിച്ചിരുന്നു. എം എല്‍ എയുടെ കാവലിലായിരുന്നു അനധികൃത നിര്‍മാണം നടന്നത്.
ദേവികുളം സബ്കലക്ടർ ഡോ. രേണുരാജിനെതിരെ എസ്. രാേജന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശങ്ങൾ അനുചിതമെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രേട്ടറിയറ്റ് വിലയിരുത്തിയിരുന്നു. അനവസരത്തിലും പൊതുജനമധ്യത്തിലും നടത്തിയ ആക്ഷേപം പദവിക്ക് യോജിക്കാത്തതാണ്. പാർട്ടിക്കും ഇൗ നടപടി അവമതിപ്പുണ്ടാക്കി. ഖേദപ്രകടനം വേണ്ടരീതിയിലായിരുന്നില്ലെന്നും അഭിപ്രായമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.