ചെങ്ങന്നൂര്‍: എൽ.ഡി.എഫ് ഭരണത്തിെൻറ വിലയിരുത്തലാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. പ്രചാരണത്തിന് ചെങ്ങന്നൂരില്‍ എത്തിയ വി.എസ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കും. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താനാണ് കെ.എം. മാണിയുടെ നീക്കമെങ്കില്‍ അതിനെ മറികടന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും സംഘടനപരമായും ശിഥിലമായ കോൺഗ്രസ് എന്തിനാണ് ചെങ്ങന്നൂരിൽ വെറുതെ വെയിലുകൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മതനിരപേക്ഷ ശക്തികൾ കൂടുതൽ യോജിപ്പോടെ പോരാടിയാൽ ബി.ജെ.പി കെട്ടിപ്പൊക്കിയ കോട്ടകളൊക്കെ ശീട്ടുകൊട്ടാരംപോലെ നിലംപതിക്കുമെന്നതാണ് കർണാടകയിലെ സംഭവങ്ങൾ തെളിയിക്കുന്നത്. ബി.ജെ.പിയുടെ എല്ലാവിധ കുത്സിത നീക്കങ്ങളെയും ചെറുത്തുതോൽപിക്കാൻ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പിന്തുണ ആർക്കെന്ന കാര്യത്തിൽ തീരുമാനം ഉടൻ -കെ.എം. മാണി
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയോഗിച്ച ഉപസമിതി യോഗം ചേർന്നു. പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. മാണിയില്ലെങ്കിലും എൽ.ഡി.എഫ് വിജയിക്കുമെന്ന വി.എസ്. അച്യുതാനന്ദെൻറ അഭിപ്രായം അദ്ദേഹത്തിേൻറത് മാത്രമാണ്. ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായം മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.