പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകം -വി.എസ്

തിരുവനന്തപുരം:  പൊലീസ് നിയമ ലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്കരണ കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ വരുന്നത്.  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്.  അതിനു തക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണം.  ആവശ്യമെങ്കില്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്നും വി.എസ് പറഞ്ഞു.

Tags:    
News Summary - VS Achuthanandan on Police Atrocity-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.