ജനങ്ങളുമായുള്ള ഇടപെടലിൽ ഉദ്യോഗസ്​ഥരുടെ ശരീരഭാഷ പ്രധാനം -വി.എസ്.

തിരുവനന്തപുരം: ജനങ്ങളുമായുള്ള ഇടപെടൽ ഒരു കലയാണെന്നും അതിൽ ഉദ്യോഗസ്​ഥരുടെ ഭാഷയും ശരീരഭാഷയും പ്രധാനമാണെന്നും ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടാകണം. സര്‍ക്കാറിന്‍റെ മുഖമായി ജനങ്ങള്‍ ഇടപെടുന്നത് ഉദ്യോഗസ്ഥന്മാരുമായാണ്. സർക്കാറും ജനങ്ങളും തമ്മിലുണ്ടാവേണ്ട പാരസ്​പര്യമാണ്​ ഭരണം സാർഥകമാക്കുന്നത്​. മന്ത്രിമാരും സെക്ര​േട്ടറിയറ്റും ലക്ഷക്കണക്കിന്​ ഉദ്യോഗസ്​ഥരും നിലനിൽക്കുന്നത്​ ജനങ്ങൾക്കുവേണ്ടിയാണെന്ന്​ തിരിച്ചറിയണം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത ഉദ്യോഗസ്ഥരും അവരുടെ ശേഷികള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വി.എസ്​ പറഞ്ഞു.

Tags:    
News Summary - VS Achuthanandan react to Bureaucrat-People Relation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.