തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷനെതിരെയും 2006ലെ എൽ.ഡി.എഫ് മന്ത്രിസഭയിലെ തർക്കങ്ങളിലും വിമർശനം ഉന്നയിച്ച സി.പ ി.െഎ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന് മറുപടിയുമായി വി.എസ്. അച്യുതാനന്ദൻ. ‘മലര്‍ന്നുകിടന്ന് തുപ്പുന്നവ ര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്’ വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
‘ഭരണപരിഷ്കാര ക മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമവാര്‍ത്തകള്‍ അവര്‍ അയവിറക്കും. ഭരണപരിഷ്കാര കമീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല.
സംസ്ഥാനത്തിെൻറ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാവിഷയങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിെൻറ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാവിഷയങ്ങള്‍ നീതിപുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല’.‘പാര്‍ലമെൻറ് രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എം.എൽ.എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണെന്നും’ വി.എസ് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.