അഭിഭാഷകർ അമിത ഫീസ്​ നിയന്ത്രിക്കണം –വി.എസ്

കൊ​ച്ചി: നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ അ​മി​ത ഫീ​സ്​ ഈ​ടാ​ക്കു​ന്ന​ത് അ​ഭി​ഭാ​ഷ​ക​ർ സ്വ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. അ​ഭി​ഭാ​ഷ​ക​രു​ടെ പേ​രും പെ​രു​മ​യും നോ​ക്കി കേ​സി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന​ത്​ ശ​രി​യ​ല്ല. ജ​സ്​​റ്റി​സ്​ വി.​ആ​ർ. കൃ​ഷ്​​ണ​യ്യ​ർ അ​നു​സ്​​മ​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

സോ​ളാ​ർ കേ​സി​ൽ ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ ​82 ല​ക്ഷം രൂ​പ​യാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ഭി​ഭാ​ഷ​ക​​ന്​ 60 ല​ക്ഷം ന​ൽ​ക​ണ​മെ​ന്ന്​ അ​റി​യി​ച്ച ​സെ​ക്ര​ട്ട​റി, അ​ല്ല​റ​ച്ചി​ല്ല​റ കാ​ര്യ​ങ്ങ​ൾ​ക്ക്​ മ​റ്റൊ​രു 20 ല​ക്ഷ​വു​മൊ​ക്കെ ചേ​ർ​ത്താ​ണ്​​ 82 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന​ക്ക​ട്ടി​യു​ള്ള​തു​കൊ​ണ്ട്​ ഇ​തു​കേ​ട്ട്​ താ​ൻ ഞെ​ട്ടി​യി​ല്ല. വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന തു​ക ആ​ർ​ത്തി​ക്കാ​രാ​യ ചി​ല അ​ഭി​ഭാ​ഷ​ക​ർ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. നി​യ​മ​പു​സ്​​ത​ക​ത്തി​ലെ ച​ത്ത അ​ക്ഷ​ര​ങ്ങ​ളി​ല​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് നി​യ​മ​ത്തി​െൻറ സ​ത്ത തെ​ളി​യേ​ണ്ട​ത്. കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നീ​തി​നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. മ​നു​ഷ്യ​നോ​ടും അ​വ​​െൻറ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളോ​ടും എ​ന്നും ഒ​ട്ടി​നി​ന്ന മ​നു​ഷ്യ​നാ​ണ് കൃ​ഷ്ണ​യ്യ​രെ​ന്ന്​ വി.​എ​സ്​ അ​നു​സ്​​മ​രി​ച്ചു. 

കൃ​ഷ്​​ണ​യ്യ​ർ സ്​​മാ​ര​ക അ​വാ​ർ​ഡ്​ ഡോ. ​കെ. വ​ന​ജ, റീം ​ഷം​സു​ദ്ദീ​ൻ, ജോ​ബി മാ​ത്യു എ​ന്നി​വ​ർ​ക്ക്​ വി.​എ​സ്​ വി​ത​ര​ണം ചെ​യ്​​തു. കെ.​ആ​ർ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ത​യോ​ര മ​ദ്യ​ശാ​ല​ക​ൾ നി​യ​ന്ത്രി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ പി​ന്നീ​ടു​ണ്ടാ​യ ഉ​ത്ത​ര​വു​ക​ൾ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. 
പ്ര​ഫ. എം.​കെ. സാ​നു അ​നു​സ്​​മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​നോ​യ് വി​ശ്വം, ഡോ. ​സ​ന​ൽ​കു​മാ​ർ, കെ.​എം. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ള​മ​​ശ്ശേ​രി​യി​ൽ തു​ട​ങ്ങു​ന്ന കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന്​ കൃ​ഷ്​​ണ​യ്യ​രു​ടെ പേ​ര്​ ന​ൽ​ക​ണ​മെ​ന്ന്​ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - VS Achuthanandan slam Lawyers - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.