ലതീഷ്​ ബി. ചന്ദ്രൻ

വി.എസി​െൻറ മുൻ സ്​റ്റാഫംഗം സി.പി.എമ്മിനെതിരെ മത്സരിക്കുന്നു

ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സനല്‍ സ്​റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ സ്വതന്ത്രനായി പത്രിക നൽകി. സി.പി.എം നേതാവും നിലവിലെ പഞ്ചായത്ത് പ്രസിഡൻറുമായ ജെ. ജയലാലാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

കണ്ണർകാട്ടെ പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന ലതീഷ് ഉൾപ്പെടെ അഞ്ച് പ്രതികളെയും അടുത്തിടെയാണ്​ കോടതി കുറ്റമുക്തരാക്കിയത്​. കള്ളക്കേസാണിതെന്നാണ്​ ലതീഷ്​ പറയുന്നത്​.

വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ലതീഷ് സ്​റ്റാഫംഗമായിരുന്നു. 2006ൽ വി.എസിന് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ പ്രതിഷേധ പ്രകടനം നടത്തിയതി​െൻറ പേരിൽ ലതീഷിനെതിരെ അച്ചടക്കനടപടി എടുത്തിരുന്നു. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ​ പുറത്താക്കി​.

ലതീഷ്​ മത്സരിക്കുന്നത്​ ഭീഷണിയല്ലെന്ന്​ ജയലാൽ വ്യക്​തമാക്കി. പിണറായി വിജയ​െൻറ കോലം കത്തിച്ച സംഭവത്തിൽ സംസ്​ഥാന കമ്മിറ്റി നേരിട്ട്​ ഇടപെട്ടാണ്​​ പുറത്താക്കിയത്​. വിഷയം പിന്നീട്​ പുനഃപരിശോധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - VS achuthanandans formers staff member contesting against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.