തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ജനങ്ങളുടെ നിഷ്കളങ്ക പിന്തുണ ലഭിക്കുമെന്ന് ബി.ജെ.പി കരുതി. ആദ്യ ദിവസം കഴിഞ്ഞപ്പോൾ ജനം കണ്ണു തുറന്ന് പ്രതികരിക്കാൻ തുടങ്ങിയെന്നും വി.എസ് പറഞ്ഞു. സഹകരണ വിഷയം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിവച്ച നോട്ടുകളിലല്ല കളളപ്പണമെന്നു കേന്ദ്രം മനസിലാക്കണം. രാജ്യത്ത് യുദ്ധാന്തരീക്ഷം ഉണ്ടാക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യ ശ്രമം. അതു പരാജയപ്പെട്ടപ്പോഴാണു നോട്ട് അസാധുവാക്കലുമായി എത്തിയത്. കേന്ദ്രത്തെ പിന്താങ്ങുന്ന കുമ്മനത്തെയും കൂട്ടരെയും ജനം ചവിട്ടിപുറത്താക്കുമെന്നും വി.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.