കൊച്ചി: ഐസ്ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ വി. എസ് അച്യുതാനന്ദൻ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഐസ്ക്രീം കേസ് അട്ടിമറിക്കാൻ താനുമായി ചേർന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധുവായ കെ. എ റൗഫ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കോഴിക്കോട് ടൗണ്‍ പൊലിസ് 2011ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികൾ 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. ഈ നടപടിക്കെതിരെയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.