തിരുവനന്തപുരം: അക്രമത്തിന് ഇരയായ നടിക്ക് പിന്തുണയുമായി വി.എസും. വിമൻ ഇൻ സിനിമ കലക്ടീവ്, നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, സ്ത്രീ കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ സംഘടിപ്പിച്ച ‘ഞങ്ങൾക്കും പറയാനുണ്ട്- അവൾക്കൊപ്പം’ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് ഇരയാക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് വി.എസ് പ്രഖ്യാപിച്ചത്. എനിക്കും ചിലത് പറയാനുണ്ടെന്നും താനും അവൾക്കൊപ്പമാണെന്നും പറഞ്ഞുകൊണ്ടാണ് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പ്രസംഗം ആരംഭിച്ചത്. സ്ത്രീകൾക്ക് നൽകുന്ന മാന്യതയാണ് നല്ല സമൂഹത്തിെൻറ അടയാളം. അടുത്തകാലത്തായി സമൂഹത്തിൽ അതിക്രമങ്ങൾ പെരുകുന്നത് അപകടകരമായ കാര്യമാണ്.
നന്മകൾ കൈമോശം വന്നതിെൻറ സൂചനയാണിത്. പുഞ്ചിരി പോലും കുലീന കള്ളമായി മാറുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കജനകമാണ്. സ്ത്രീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ് എന്നൊക്കെ വലിയകാര്യങ്ങൾ പറയുന്നവർ തരംകിട്ടുമ്പോൾ സ്ത്രീകളെ കൈകാര്യം ചെയ്യുന്ന രാക്ഷസീയ പ്രവണത നിലനിൽക്കുകയാണ്. കലാകാരന്മാരും സാംസ്കാരികനായകരും റോൾ മോഡലുകൾ ആണെന്നാണ് സങ്കൽപം. ഇവരുടെ ചിന്തയും പ്രവൃത്തിയും പാഠങ്ങളും നൽകുന്നത് മറ്റൊരു പാഠമാണ്. അത്തരക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളുടെ ഗൗരവം വലുതാണ്. അത്തരത്തിൽ ഒന്ന് സംഭവിച്ച കലാകാരിക്ക് ഇപ്പോഴും നീതി ലഭ്യമായിട്ടില്ല. അവരെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കാണുന്നത്.
ചർച്ചകളുടെ പേരിലും മറ്റും അത് തുടരുന്നു. ഇക്കാര്യത്തിൽ ചാനലുകളുടെ ‘സംഭാവനയും’ വലുതാണ്. ആ കലാകാരിക്ക് വേണ്ടപ്പെട്ടവർ നീതി ലഭ്യമാക്കണം. അല്ലെങ്കിൽ നാളെയുടെ നാണക്കേടായി അത് മാറുമെന്നും വി.എസ് പറഞ്ഞു. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സുഗതകുമാരി, പന്ന്യൻ രവീന്ദ്രൻ, സി.എസ്. സുജാത, ഷാനിമോൾ ഉസ്മാൻ, െജ. ദേവിക, കെ.എ. ബീന, വിധു വിൻസൻറ്, െഎ.ബി. സതീഷ് എം.എൽ.എ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗീത നസീർ, സരിതവർമ എന്നിവരടക്കം വലിയനിര പരിപാടിയിൽ പെങ്കടുക്കുകയും വലിയ കാൻവാസിൽ ഒപ്പുചാർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.