തിരുവനന്തപുരം: പിണറായി സർക്കാറിെൻറ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പെങ്കടുത്തില്ല. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വേദിയിൽ ഇടമുണ്ടായില്ല. വ്യാഴാഴ്ച വൈകുന്നേരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ പ്രത്യേക ക്ഷണമില്ലാത്തതിനാലാണ് വി.എസ്. അച്യുതാനന്ദൻ പെങ്കടുക്കാതിരുന്നതെന്നാണ് വിവരം. എം.എൽ.എമാർക്കുള്ള പ്രവേശനപാസ് മാത്രമാണ് അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നതത്രെ. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം എത്താത്തതെന്നാണ് ഒൗേദ്യാഗിക വിശദീകരണം. ജി. സുധാകരൻ ഒഴികെ മന്ത്രിമാരെല്ലാവരും പെങ്കടുത്തു.
സർക്കാറിെൻറ വാർഷിക ചടങ്ങിൽ പെങ്കടുക്കില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ. രാജഗോപാൽ ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു. കെ.എം. മാണി പെങ്കടുക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹവും എത്തിയില്ല. കേരള കോൺഗ്രസ് (ബി) പ്രതിനിധി കെ.ബി. ഗണേഷ്കുമാറിനെ ആശംസ പ്രസംഗകനായി ഉൾപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹവും പെങ്കടുത്തില്ല.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ പേര് നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമായി. സ്പീക്കർ ചടങ്ങ് നടക്കുന്നിടത്തെത്തി മുഖം കാണിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് മാത്രമാണ് അദ്ദേഹത്തിെൻറ ഒാഫിസ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. വെള്ളിയാഴ്ച രാവിലെ പാലക്കാട് നടക്കുന്ന ചടങ്ങിൽ പെങ്കടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ പോയതിനാലാണ് ജി. സുധാകരൻ പരിപാടിയിൽ എത്താത്തതെന്നാണ് അദ്ദേഹത്തിെൻറ ഒാഫിസിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.