തിരുവനന്തപുരം: ഭരണപരിഷ്‌കാര കമീഷന് സെക്രേട്ടറിയറ്റിൽ ഒാഫിസ് അനുവദിക്കണമെന്ന് വിഎസ് അച്യുതാനന്ദെൻറ ആവശ്യം സർക്കാർ തള്ളി. ഭരണപരിഷ്കരണ കമീഷെൻറ ഓഫിസ് ഐ.എം.ജിയില്‍ തന്നെ ഒാഫിസ് സജ്ജമാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഐ.എം.ജിയില്‍ ഓഫീസ് തയാറാക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
ഭരണ പരിഷ്കാര കമീഷൻ ചെയർമാനായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫിസ് അനുവദിക്കണമെന്ന് വി.എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ.എം.ജിയിലാണ് കമീഷന് ഓഫിസ് അനുവദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്‌കാര കമീഷെൻറ ആദ്യയോഗം വി.എസിെൻറ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ വെച്ച് ചേരുകയായിരുന്നു.
പിന്നീട് എം.എൽ.എ ഹോസ്റ്റലിലെ വി.എസിെൻറ മുറി ഭരണപരിഷ്‌കാര കമീഷന്‍ ഓഫിസായും ഉപയോഗിച്ചിരുന്നു. ഒൗദ്യോഗിക വസതി അനുവദിച്ച സാഹചര്യത്തിൽ എം.എല്‍.എ. ഹോസ്റ്റല്‍ ഒഴിയാണമെന്ന് നിയമസഭ സെക്രട്ടറിയും വി.എസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ ഹോസ്റ്റല്‍ ഒഴിഞ്ഞ വി.എസ് സെക്രട്ടേറിയറ്റ് അനക്‌സില്‍ കമ്മീഷന് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തു നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.