തൃശ്ശൂർ: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ എതിരാളി ആരായാലും കുഴപ്പമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ. ഇടതുപക്ഷം വിജയിക്കുക എന്നത് മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുന്നത് പുതിയ കാര്യമല്ലെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
വടകരയിലെ സിറ്റിങ് എം.പിയായ കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.
തൃശൂരിൽ പ്രചാരണം അനൗദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. വടകരയിൽ മത്സരിക്കാൻ യുവ നേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.