കോഴിക്കോട് : പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെയാണ് വി.എസ് അച്യുതാനന്ദന്‍ ജിഷ്ണുവിന്‍റെ നാദാപുരം വളയത്തെ വസതിയില്‍ എത്തുക. വി എസിന്‍റെ വരവിനെ പ്രതീക്ഷയോടെയാണ് കുടുംബം കാണുന്നത്.
നെഹ്‌റു കോളജ് ചെയർമാൻ കൃഷ്ണദാസടക്കം മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ഇതേ വരെ അറസ്റ്റ് ചെയ്യാത്തതിലുള്ള അമര്‍ഷം കുടുംബം വി.എസിനെ അറിയിക്കും. അന്വേഷണം നീളുകയാണെങ്കിൽ പി.കെ കൃഷ്ണദാസിന്‍റെ വസതിക്ക് മുന്നില്‍ സത്യാഗ്രഹസമരം നടത്തുമെന്ന് ജിഷ്ണുവിന്‍റെ അമ്മ അറിയിച്ചിരുന്നു.
മന്ത്രിമാരും കക്ഷി നേതാക്കളും ജിഷ്ണുവിന്‍റെ വീട്ടില്‍ ഇതിനകം എത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിഷ്ണുവിന്‍റെ വീടിനടുത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടുകാരെ കാണാനെത്തിയിരുന്നില്ല. ജിഷ്ണുവിന്‍റെ മരണത്തിൽ മാനേജ്മെന്‍റിനെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ജിഷ്്ണുവിന്‍റെ അമ്മ പിണറായി വിജയനെഴുതിയ കത്ത് ചർച്ചാവിഷയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.