ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട വിവാദ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമർശനം രൂക്ഷമാവുകയാണ്. ഇതിൽ, വി.എസ്. അച്ചുതാനന്ദൻ വർഷങ്ങൾക്ക് മുൻപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്ന ഭാഗമാണിപ്പോൾ പ്രചരിക്കുന്നതിൽ പ്രധാനമായിട്ടുള്ളത്. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തിൽ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുണ്ടായിരുന്നത്.
അന്ന് വി.എസ് പറഞ്ഞതിങ്ങനെ: ``രാജ ഭക്തൻമാരുടെ കാലമാണല്ലോ. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി. സംശയമുണ്ടോ?. 1956ൽ തിരുവിതാംകൂറും മലബാറും കൂടെ ഉൾക്കൊള്ളുന്ന കേരളം രൂപവൽകൃതമായി. എപ്പോൾ, 56ൽ. 75ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജാക്കൻമാരുടെ പ്രിവിപേഴ്സ് നിർത്തലാക്കി. ഇതൊക്കെ ചരിത്രത്തിെൻറ ഭാഗമാണ്. അപ്പോൾ, രാജാവ് നിങ്ങളെയും എന്നെയും പോലെ ശ്രീമാൻ എന്ന നിലയിൽ ഒരു പൗരനായി. അതുകഴിഞ്ഞപ്പോൾ. ഒരു നാലഞ്ച് രാജാക്കൻമാർ ഞങ്ങളുടെ പ്രിവിപേഴ്സ് എടുത്ത് കളയരുതെന്ന് പറഞ്ഞിട്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 1993ൽ അത്, തള്ളി. രാജാക്കൻമാരുടെ റിക്വസ്റ്റ് തള്ളി. ഇന്ത്യയുടെ ഉന്നതമായ ഭരണഘടനാ ബെഞ്ച് തള്ളിയിട്ടും കൊല്ലങ്ങളെത്രയായി. അവർക്ക് മനസിലായിട്ടുണ്ടെങ്കിലും രാജഭക്തൻമാർക്ക് ഇപ്പോഴും അതൊന്നും മനസിലാകുന്നില്ല''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.