കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ആരുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിമർശനത്തിന് മറുപടിയുമായി മുൻ എം.എൽ.എ വി.ടി. ബൽറാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് നേതൃത്വം എം.എം. ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ എന്നിവർക്ക് കൈമാറിയെന്ന കോടിയേരിയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനം.
'ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ. അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്ത് തരം സിൻഡ്രോം ആണോ ആവോ!' -ഫേസ്ബുക്കിൽ ബൽറാം കുറിച്ചു. ഇതോടൊപ്പം കോടിയേരിയുടെ വിമർശനത്തിന്‍റ ചാനൽ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ കോടിയേരിയുടെ വിമർശനം.
കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷക്കാരില്ല -കോടിയേരി
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി ഈ പരാമർശം നടത്തിയത്.
കേരളത്തിൽ കോൺഗ്രസിന്റെ മതേതരസ്വഭാവം മാറി. ന്യൂനപക്ഷങ്ങളെ അവർ തഴയുകയാണ്. ഇത്തവണ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിക്ഷനേതാവിനെയും െതരഞ്ഞെടുത്തത് അതിനു തെളിവാണ്. ഈ രണ്ടുസ്ഥാനങ്ങളും മതന്യൂനപക്ഷങ്ങൾക്ക് നൽകിയില്ല. ഇതു രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പുതിയ നയത്തിന്റെ ഭാഗമാണോ.
മതന്യൂനപക്ഷങ്ങൾ കോൺഗ്രസിൽനിന്ന് അകലുകയാണ്. രാജ്യത്ത് മുസ്ലിംകൾക്കും ക്രൈസ്തവർക്കും നേരെ ബി.ജെ.പിയും അക്രമം അഴിച്ചുവിടുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ തകർക്കുന്ന ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാർ കേരളത്തിലെത്തിയാൽ ബിഷപ് ഹൗസുകൾ സന്ദർശിച്ച് സൗഹൃദം കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.