പാലക്കാട്: ശബരിമല വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിശദീകരണം ചോദിക്കുമെന്ന കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞതിനെ കുറിച്ച് അറിവില്ലെന്ന് വി.ടി. ബൽറാം എം.എൽ.എ. ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല, ചോദിച്ചാൽ നൽകും. ശബരിമല വിഷയത്തിൽ പഴയ നിലപാടിൽനിന്ന് മാറ്റമുണ്ടോ എന്ന ചോദ്യത്തിന് നേരിട്ടുള്ള മറുപടി ബൽറാമിൽനിന്ന് ഉണ്ടായില്ല.
കെ.പി.സി.സി പ്രസിഡൻറ് എന്തിനാണോ വിശദീകരണം ചോദിക്കുന്നത് അതിനുള്ള മറുപടിയാണ് നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.