കരിപ്പൂർ: വി.വി.െഎ.പികൾക്കുള്ള എയർ ഇന്ത്യ വൺ വിമാനം ലാൻഡ് ചെയ്യുന്നതിന് രാജ്യത്തെ 4 ഡി, 4 സി ൈലസൻസുള്ള വിമാനത്താവളങ്ങൾ മാതൃകയാക്കുന്നത് കരിപ്പൂരിെൻറ പഠന റിപ്പോർട്ട്. വലിയ വിമാന സർവിസ് പുനരാരംഭിക്കാൻ 2018ൽ കോഴിക്കോട് വിമാനത്താവള ജോ. ജനറൽ മാനേജർ ഒ.വി. മാക്സിസിെൻറ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് 16ഒാളം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ വണ്ണിനായി സുരക്ഷ വിലയിരുത്തൽ നടത്തുക.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് വിദേശ, ആഭ്യന്തര യാത്രകളിൽ ഉപയോഗിക്കാൻ 8,400 കോടി രൂപ ചെലവിൽ രണ്ട് വിമാനങ്ങൾ കേന്ദ്രം വാങ്ങിയിരുന്നു. കോഡ് ഇ ശ്രേണിയിലുള്ള ബി 777-300 ഇ.ആർ വിമാനം ചെറു, ഇടത്തരം വിമാനത്താവളങ്ങളിൽ ഇറങ്ങണമെങ്കിൽ പ്രത്യേക അനുമതി വേണം.
ഇതിനായി സുരക്ഷ വിലയിരുത്തലും കമ്പാറ്റബിലിറ്റി പഠന റിപ്പോർട്ടും വേണം. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണത്തിനെത്താനാണ് അടിയന്തരമായി റിപ്പോർട്ട് തയാറാക്കാൻ വിമാനത്താവള അതോറിറ്റി നിർദേശം നൽകിയത്. കഴിഞ്ഞദിവസം ഇൗ വിമാനത്താവളങ്ങളുടെ ഡയറക്ടർമാരുടെ യോഗവും അതോറിറ്റി വിളിച്ചിരുന്നു. കരിപ്പൂരിൽനിന്ന് ഡയറക്ടർക്ക് പുറമെ മാക്സിസും സംബന്ധിച്ചു.
ചെറു, ഇടത്തരം വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി കൃത്യമായ മാർഗരേഖകളില്ലായിരുന്നു. 2015ലാണ് അന്താരാഷ്്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) മാർഗരേഖ തയാറാക്കിയത്. ഇതിെൻറ ചുവടുപിടിച്ച് ഇന്ത്യയിൽ റിപ്പോർട്ട് തയാറാക്കിയത് കരിപ്പൂരിൽ മാത്രമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. കരിപ്പൂരിൽ നേരത്തേതന്നെ ബി 777-300 ഇ.ആറിെൻറ സുരക്ഷ വിലയിരുത്തൽ നടത്തിയതിനാൽ നിലവിലെ റിപ്പോർട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി. മറ്റിടങ്ങളിൽ പൂർണമായും പുതിയ റിപ്പോർട്ട് തയാറാക്കണം. വ്യോമസേനക്കായിരിക്കും എയർ ഇന്ത്യ വണ്ണിെൻറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.