വടക്കാഞ്ചേരി കൂട്ടമാനഭംഗം: യുവതി വീണ്ടും കോടതിയെ സമീപിച്ചു

തൃശൂര്‍: ചോദ്യം ചെയ്യലിന്‍െറ പേരില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്ന പരാതിയുമായി വടക്കാഞ്ചേരി കൂട്ടമാനഭംഗത്തിലെ ഇര വടക്കാഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നേരത്തെ നല്‍കിയ പരാതിയില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടക്കാണ് വീണ്ടും പരാതിയുയര്‍ന്നത്.

ഒമ്പത് തവണ പൊലീസ് ചോദ്യം ചെയ്തുവെന്നും ഇതുവരെ സി.പി.എം നേതാവും കൗണ്‍സിലറുമായ ജയന്തനെയും കൂട്ടാളികളെയും ചോദ്യം ചെയ്തിട്ടില്ളെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ അഞ്ചിന് വീട്ടമ്മയുടെ ഭര്‍ത്താവിനെ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ ചോദ്യം ചെയ്തിരുന്നു.

ഇതിനുശേഷം വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അറിയിപ്പ് നല്‍കി. ഈ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. ഇതിന് പുറമെ യുവതി ഇപ്പോള്‍ താമസിക്കുന്ന എറണാകുളത്തെ ഫ്ളാറ്റിന് സമീപത്തുള്ള വീടുകളിലത്തെി യുവതിയെക്കുറിച്ച് അന്വേഷിക്കുകയും മോശം പ്രചാരണം നടത്തുകയും വാടക വീടിന്‍െറ കരാര്‍ കൊണ്ടുപോകുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇന്ന് വാദം കേള്‍ക്കും.

 

Tags:    
News Summary - wadakkanchery rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.