തൃശൂർ: 'ഇന്നും തൃശൂർ മെഡിക്കൽ കോളജിലെ 'ഹൃദയപൂർവം' കൗണ്ടറിൽനിന്ന് പൊതിച്ചോറുകൾ വിതരണം ചെയ്യും... അവയിൽ ചിലതിൽ ഇന്നീ ഭൂമിയിലില്ലാത്ത ഒരു മനുഷ്യെൻറ വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടാവും... മരിക്കുന്നതിനും - അല്ല, വർഗീയ തീവ്രവാദികളാൽ കൊല്ലപ്പെടുന്നതിനും തൊട്ടുമുമ്പ് വരെ അയാളോടി നടന്നത് കുറേപ്പേർക്ക് പൊതിച്ചോറുകൾക്കായാണ്.
അയാൾക്കാരുമില്ലെന്നറിഞ്ഞു... എന്നാൽ അയാളൊരു നാടിെൻറയാണെന്നുമറിഞ്ഞു' ^തൃശൂരിൽ ആർ.എസ്.എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ട സി.പി.എം പുത്തുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന് ആദരാഞ്ജലികൾ അർപ്പിച്ച് ദീപ നിഷാന്ത് േഫസ്ബുക്കിൽ കുറിച്ച വരികളാണിത്.
ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിെൻറ അംഗീകാരം നേടിയ പാർട്ടി പ്രവര്‍ത്തകനായിരുന്നു സനൂപ്. നിരവധി തവണ സനൂപിെൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ ഭക്ഷണ വിതരണം നടന്നിട്ടുണ്ട്. തിങ്കളാഴ്ചയും പൊതിച്ചോറുമായി ഇവിടെ എത്തേണ്ടതായിരുന്നു. പക്ഷെ, എത്തിയത് സനൂപിെൻറ ചേതനയറ്റ മൃതദേഹവും.
സനൂപിെൻറ മൃതദേഹം മോർച്ചറയിൽ കിടക്കുേമ്പാഴും പൊതിച്ചോർ വിതരണം മുടങ്ങാതെ തന്നെ നടന്നു. ആ ചെറുപ്പക്കാരെൻറ കൈയൊപ്പ് പതിഞ്ഞ അവസാനത്തെ ഭക്ഷണപ്പൊതികൾ.
തൃശൂർ ഗവ. മെഡിക്കൽ കോളജിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കാലങ്ങളായി ഡി.വൈ.എഫ്.ഐ ദിനേന പൊതിച്ചോറ് എത്തിക്കുന്നുണ്ട്. ഉച്ചയോടെയാണ് ഇതിെൻറ വിതരണം നടക്കാറ്.
തിങ്കളാഴ്ച പുതുശ്ശേരി കോളനി ഘടകത്തിനുള്ള ഊഴമായിരുന്നു. വീടുകൾ കയറിയിറങ്ങി പൊതിച്ചോറ് തയാറാക്കുന്ന കാര്യം ഉറപ്പിച്ചശേഷം രാത്രി കമ്യൂണിറ്റി ഹാളിൽ ടി.വിയിൽ ഫുട്ബാൾ മത്സരം കാണുകയായിരുന്നു സനൂപ്. ഇതിനിടയിൽ ചിറ്റിലങ്ങാട്ട് നടക്കുന്ന തർക്കത്തെക്കുറിച്ച് പരിചയക്കാരൻ പറഞ്ഞ് അറിയുകയും അയാളുടെ ആവശ്യപ്രകാരം കൂടെ പോവുകയുമായിരുന്നു. ഞായറാഴ്ച രാത്രി 11ഓടെയാണ് ചിറ്റിലങ്ങാടിന് സമീപത്ത് ഇദ്ദേഹത്തിന് കുത്തേറ്റത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തു.
സനൂപിനെ കുറിച്ച് നാട്ടുകാർക്കും പറയാൻ നൂറുനാവാണ്. ഏതൊരു കാര്യത്തിനും മുന്നിൽ നിൽക്കാനും സഹായിക്കാനും ഒാടിയെത്തുമായിരുന്നു. സനൂപ് ഇനി അവരുടെ ഒാർമകളിൽ മങ്ങാത്ത നക്ഷത്രമായി എന്നും കത്തിജ്വലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.