തിരുവനന്തപുരം: ഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മുതവല്ലിമാരെ വഖഫ് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ ആകെ 9104 വഖഫ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഖഫ് നിയമപ്രകാരം എല്ലാ വഖഫ് സ്ഥാപനങ്ങളും ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ആറുമാസം തടവും 10000 പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വഖഫ് ബോര്‍ഡില്‍നിന്ന് മദ്രസക്കും പള്ളിക്കും പ്രത്യേകം ആനുകൂല്യം ഇല്ല. എന്നാല്‍ പള്ളി, മദ്രസ ജീവനക്കാര്‍ക്കുള്ള പ്രതിമാസ ധനസഹായമാണ് വഖഫ് ബോര്‍ഡ് സാമൂഹിക ക്ഷേമ പദ്ധതി മുഖേന നല്‍കുന്നതെന്നും എന്‍.എ നെല്ലിക്കുന്നിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.