പാലക്കാട്: വാളയാര്‍ കേസില്‍ രണ്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതികളായ വി. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി ജനുവരി 22വരെ റിമാന്‍ഡ് ചെയ്തത്. എന്നാൽ, ഹൈകോടതി ജാമ്യം നിലനിൽക്കുന്നതിനാൽ, നാലാം പ്രതി എം. മധുവിനെ റിമാൻഡ് ചെയ്യണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി പരിഗണിച്ചില്ല. തുടരന്വേഷണത്തിന് അനുമതി തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, ജനുവരി 22ന് വിധിപറയാൻ മാറ്റി.
റിമാന്‍ഡിലായ പ്രതികളുടെ ജാമ്യാപേക്ഷയും 22ന് പരിഗണിക്കും. വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണക്കേസില്‍ പുനര്‍വിചാരണക്ക് ഹൈകോടതി ദിവസങ്ങൾക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച രാവിലെ 11നാണ് പ്രതികൾ വിചാരണകോടതി മുമ്പാകെ ഹാജരായത്.
തുടരന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ എസ്.പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എ.എസ്. രാജു, കോഴിക്കോട് ഡെപ്യൂട്ടി കമീഷണര്‍ എം. ഹേമലത എന്നിവരടങ്ങുന്നതാണ് സംഘം.
ക്രൈംബ്രാഞ്ച് എസ്.പി എ.എസ്. രാജു കോടതിയിലെത്തിയാണ് തുടരേന്വഷണ അപേക്ഷ നൽകിയത്. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കോടതി വെറുതെ വിട്ടിരുന്ന പ്രദീപ് കുമാര്‍ ഹൈകോടതി കേസ് പരിഗണിക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.