പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ ബാലികമാർ മരിച്ച കേസിൽ റിമാൻഡിലുള്ള നാല് പ്രതികളെ പാലക്കാട് അഡീ. സെഷൻസ് കോടതി (ഒന്ന്) ഡി. അജിത്കുമാർ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളെ ബുധനാഴ്ച രാവിലെ പത്തിന് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും.
ബാലികമാരുടെ മാതാവിെൻറ ബന്ധുക്കളായ പാമ്പാംപള്ളം കല്ലംകാട് വി. മധു (27), കുട്ടിമധു എന്ന എം. മധു (27), അയൽവാസി ചേർത്തല സ്വദേശി പ്രദീപ്കുമാർ (34), ഇടുക്കി രാജാക്കാട് നാലുതെക്കിൽ വീട്ടിൽ ഷിബു (43) എന്നിവരെയാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം.ജെ. സോജെൻറ അപേക്ഷ പ്രകാരംകോടതി കസ്റ്റഡിയിൽ വിട്ടത്. ആത്മഹത്യ പ്രേരണക്കും ദലിത് പീഡനത്തിനും പ്രായപൂർത്തിവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനുമാണ് വിവിധ വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരെ കേസ്.
ജനുവരി മൂന്നിനും മാർച്ച് നാലിനുമാണ് 13ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതേസമയം, ബാലികമാരുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ പൊലീസിനായിട്ടില്ല. കുട്ടികളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞത് തെളിവുശേഖരണത്തിന് പ്രതിബന്ധമായിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ളവ പൊലീസ് പരിശോധിക്കുന്നുണ്ട്. അയൽവാസികളായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉറ്റബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.