പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിൽ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ സർവിസ് ചട്ടം ലംഘിച്ച് വാക്കി ടോക്കി ഉപയോഗിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.
എം.വി.ഐ ബിജുകുമാർ, എ.എം.വി.ഐമാരായ അരുൺകുമാർ, ഫിറോസ് ബിൻ ഇസ്മയിൽ, ഷബീറലി എന്നിവർക്കെതിരെയാണ് നടപടി. അതിർത്തി ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി വ്യാപകമാണെന്ന് പരാതിയുയർന്നിരുന്നതിനെത്തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് വാക്കി ടോക്കി കണ്ടെത്തിയത്.
പരിശോധന സംഘത്തിെൻറ വിവരം കൈമാറാനാണ് നിയമ വിരുദ്ധമായി ഇത് ഉപയോഗിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീെൻറ നേതൃത്വത്തിലായിരുന്നു വിജിലൻസ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.