വഖഫ് ഭേദഗതി ബിൽ: രാഷ്ട്രീയ, സാമുദായിക സംഘടനകളുമായി ആലോചിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി ബില്ലിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബില്ലിന്‍റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുമായും സാമുദായിക സംഘടനകളുമായും ആലോചന വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വഖഫ് മുസ് ലിം മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാണ്. വഖഫ് നിയമത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെങ്കിൽ ബന്ധപ്പെട്ട സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തണം. ബില്ലിന്‍റെ ഉള്ളടക്കമറിയാതെ അഭിപ്രായം പറയുന്നതിൽ കാര്യമില്ല. ബിൽ വന്ന ശേഷം കോൺഗ്രസ് പ്രതികരിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​യും ചി​റ​ക​രി​ഞ്ഞു​ള്ള വി​വാ​ദ വ​ഖ​ഫ് ​ഭേ​ദ​ഗ​തി ബില്ലിന് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂപം നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നി​ല​വി​ലെ വ​ഖ​ഫ് നി​യ​മ​ത്തി​ൽ 40 ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ബി​ൽ നി​യ​മ​മാ​യാ​ൽ, ഏ​തെ​ങ്കി​ലും വ​ഖ​ഫ് സ്വ​ത്തി​ന്മേ​ൽ ആ​രെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചാ​ൽ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​കും. മ​ന്ത്രി​സ​ഭ യോഗ തീ​രു​മാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ ബി​ല്ലി​നെ കു​റി​ച്ചു​ള്ള വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ‘ചോ​ർ​ത്തി ന​ൽ​കി’ ഈ​യാ​ഴ്ച പാ​ർ​ല​മെ​ന്റി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാണ് സൂ​ച​ന.

ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ ന​ട​ത്താ​തെ ആ ​സ്വ​ത്ത് വ​ഖ​ഫാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം രാ​ജ്യ​ത്ത് സം​ജാ​ത​മാ​കും. വ​ഖ​ഫ് ബോ​ർ​ഡി​ന്റെ അ​ധി​കാ​രം ക​വ​ർ​ന്ന് മോ​ദി സ​ർ​ക്കാ​ർ ബി​ല്ലി​ലൂ​ടെ കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ധാ​ന മാ​റ്റ​വും ഇ​താ​ണ്.

വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​ക്കു​ന്ന ത​ര​ത്തി​ൽ ഘ​ട​ന​യി​ൽ ന​ട​ത്തു​ന്ന അ​ഴി​ച്ചു​പ​ണി​യാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന മാ​റ്റം. നി​ല​വി​ലെ വ​ഖ​ഫ് നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ പു​തി​യ ബി​ല്ലി​ൽ എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​​മു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്കു​മേ​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം വ​രു​ന്ന​​തോ​ടെ ബോ​ർ​ഡു​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​വും സ്വ​യം​ഭ​ര​ണ​വും ന​ഷ്ട​മാ​കും. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്കു​ള്ള അ​ധി​കാ​ര​ത്തി​ലും വെ​ള്ളം ചേ​ർക്കപ്പെടും. രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള 8.7 ല​ക്ഷം വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ 9.4 ല​ക്ഷം ഏ​ക്ക​ർ വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക്.

1954ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ൽ 1996ലും 2013​ലും പാ​ർ​ല​മെ​ന്റി​ൽ ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​ വ​ന്നാ​ണ് വ​ഖ​ഫ് കൈ​യേ​റ്റ​ങ്ങ​ൾ ​വീ​ണ്ടെ​ടു​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്ക് അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വ​ഖ​ഫ് സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്ന​താ​ണ് വി​വാ​ദ ബി​ൽ.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ, വ​ഖ​ഫ് പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ സ്വ​ത്തു​ക്ക​ളി​ലും പു​നഃ​പ​രി​ശോ​ധ​ന​ക്കും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നും ഇ​ത് വ​ഴി​യൊ​രു​ക്കും. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ​ക്കു​മേ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ അ​വ​കാ​ശ​ത്ത​ർ​ക്കം ഉ​ന്ന​യി​ച്ചാ​ലും സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​ബ​ന്ധ പ​രി​ശോ​ധ​ന ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

വ​ഖ​ഫ് ഗെ​സ​റ്റ് വി​ജ്ഞാ​പ​നം

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന സ​ർ​വേ ക​മീ​ഷ​ണ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ പ​ട്ടി​ക ​വി​ജ്ഞാ​പ​നം ചെ​യ്യു​ക. തു​ട​ർ​ന്ന് ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടെങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ അ​ത് ചോ​ദ്യം ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി​യു​മു​ണ്ട്. ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ന്മേ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം ആ​രും ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് വ​ഖ​ഫ് സ്വ​ത്താ​യി മാ​റും.

ഇ​ത്ത​രം വ്യ​വ​സ്ഥാ​പി​ത​മാ​യ നി​യ​മ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ നി​ല​നി​ൽ​ക്കു​ന്ന വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ വീ​ണ്ടും സ​ർ​ക്കാ​റി​ന്റെ പു​ന​ര​വ​ലോ​ക​ന​ത്തി​നും പു​നഃ​പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് പു​തി​യ ബി​ൽ.

Tags:    
News Summary - Waqf Amendment Bill: Ramesh Chennithala to consult with political and community organizations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.