അധ്യക്ഷയാകുമോ? ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ

ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾക്കിടെ ശോഭ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ ബി.ജെ.പി ദേശീയ നിർവാഹക അംഗമാണ് ശോഭ സുരേന്ദ്രൻ. സന്ദർശനത്തി​ന്റെ കാര്യം അവർ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

കേരളത്തിലെ ബി.ജെ.പിയെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആത്മവിശ്വാസം നൽകുന്ന കൂടിക്കാഴ്ചയെന്നാണ് അമിത് ഷാക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശോഭ സുരേന്ദ്രൻ ​ഫേസ്ബുക്കിൽ കുറിച്ചത്. സർദാർ വല്ലഭായ് പട്ടേലിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി എന്നാണ് അമിത് ഷായെ ശോഭ സുരേന്ദ്രൻ വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു.

Tags:    
News Summary - Sobha Surendran met Amit Shah in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.