വഖഫ് നിയമനം പി.എസ്.സി.ക്ക് വിട്ട നടപടി പിന്‍വലിക്കണം -കെ.എന്‍.എം മര്‍ക്കസ്സുദ്ദഅ് വ

അരൂർ : മുസ്​ലിം പിന്നാക്കാവസ്​ഥ പരിഹരിക്കാൻ സച്ചാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിഷൻ ശുപാർശ പ്രകാരം ഏർപെടുത്തിയ ന്യൂനപക്ഷ സ്കോളർഷിപ് അട്ടിമറിച്ചത് പോലെ മുസ്​ലിം സമുദായത്തിന് മാത്രം അർഹതപ്പെട്ട വഖഫ് ബോർഡ് നിയമനങ്ങളും അട്ടിമറിക്കപ്പെടുമെന്നതിനാൽ കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി .എസ്. സിക്ക് വിട്ട നടപടി പിന്‍വലിക്കുക തന്നെ വേണമെന്ന് കെ.എന്‍.എം. മര്‍ക്കസ്സുദ്ദഅ് വ ജില്ലാ  പ്രവർത്തക സമിതി സര്‍ക്കാറിനോടാവശ്യപ്പെട്ടു.   മുസ്ലിം സമുദായത്തിന്‍റെ വികാരം മാനിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം.

വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അറുതി വരുത്തി പ്രശ്ന പരിഹാരത്തിന് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി സന്നദ്ധമാവണം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയുമായി നേരില്‍ ചര്‍ച്ച നടത്താൻ സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെടുവാൻ യോഗം തീരുമാനിച്ചു. വഖഫ് നിയമന നടപടികളുമായി ബന്ധപ്പെട്ട തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഒപ്പു ശേഖരണം നടത്തുന്നതിനു എല്ലാപിന്തുണയും നൽകുവാൻ ജില്ലാ പ്രവർത്തക സമിതി  തീരുമാനിച്ചു. 

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം നല്‍കുന്നതിന് നിയമ ഭേദഗതി വരുത്തുന്നതോടൊപ്പം പട്ടിജാതി പട്ടികവർഗ മൂസ്ലീം കളടക്കമുള്ള സംവരണ  വിഭാഗങ്ങള്‍ക്ക്  ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും  കെ.എന്‍.എം. മര്‍ക്കസ്സുദ്ദഅവ ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ കെ എ. സുബൈർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. പി. നൗഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷററ് പി കെ എം ബഷീർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സി. കെ അസൈനാർ, നസീർ കായിക്കര, വി ബി. അബ്ദുൽ ഗഫൂർ, പി. നസീർ, കലാമുദ്ധീൻ, മുബാറക് അഹമ്മദ്, ഹസീബ്, ഹുസൈൻ , ഷൗക്കത്, നിസാർ ഫാറൂഖി, ശിബ്‌ലി, എ. എം. നസീർ, ഐ. സലീം, ഷാജി.എസ്, സഫല നസീർ  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

Tags:    
News Summary - Waqf appointment should be withdrawn from PSC - KNM Markassuddawa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.