വഖഫ് നിയമനങ്ങൾ പി.എസ്​.സിക്ക് വിട്ടത്​ പിൻവലിക്കണം -തൊടിയൂർ മൗലവി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്​.സിക്ക് വിട്ട സർക്കാർ തീരുമാനം സാമുദായിക വഞ്ചനയാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. കെ.എം.വൈ.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ ഇലവുപാലം ശംസുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

കാരാളി ഇ.കെ. സുലൈമാൻ ദാരിമി, പാച്ചല്ലൂർ അബ്​ദുൽ സലീം മൗലവി, കടയ്ക്കൽ ജുനൈദ്, തൊളിക്കോട് മുഹിയുദ്ദീൻ മൗലവി, ഹാരിസ് കരമന, ആദിൽ മുഹമ്മദ്, നവാസ് മന്നാനി, സഫീർഖാൻ മന്നാനി, അൽ അമീൻ, ഷമീം അമാനി റഹ്​മാനി, ഷമീം അമാനി, മൻസൂർ മന്നാനി, നാഷിദ് ബാഖവി, ഹുസൈൻ മന്നാനി കുണ്ടുമൺ, അസ്ഹർ കുടവൂർ, ഷിറാസി ബാഖവി, സാക്കിർ ഹുസൈൻ ദാരിമി, മുജീബ് ചാരുംമൂട് തുടങ്ങിയവർ പ​െങ്കടുത്തു.

Tags:    
News Summary - Waqf appointments should be withdrawn from PSC: Thodiyoor Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.