മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതസംഘടന നേതാക്കളുടെ യോഗത്തില്‍ പുതിയ ഉറപ്പൊന്നും നല്‍കാത്ത മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങളാണ് നടത്തിയതെന്നും കളവ് പറഞ്ഞ മുഖ്യമന്ത്രി തിരുത്താന്‍ തയാറാകണമെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ. മജീദ്.
ഗവര്‍ണര്‍ ഒപ്പുവെക്കുന്നത് വരെ ആരും എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. ഇത് തീര്‍ത്തും അവാസ്തവമാണ്. മതനേതാക്കളെ വിളിച്ചുകൂട്ടി ഇത്തരത്തില്‍ നുണ പറയാന്‍ എങ്ങനെ സാധിക്കുന്നു. വിഷയത്തില്‍ 2016ല്‍ തന്നെ എല്ലാ മുസ്ലിം മതസംഘടനകളും ഒന്നിച്ച് ഗവര്‍ണറെ കണ്ടിരുന്നു.
നിയമസഭയിൽ മുസ്ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസാക്കുന്ന സമയത്തും പ്രതിപക്ഷം ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭ രേഖയിലുള്ളതാണ്. എന്നിട്ടും മതനേതാക്കളുടെ യോഗത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് എന്തിനായിരുന്നെന്ന് വ്യക്തമാക്കണം.
വഖഫ് ബോര്‍ഡ് തീരുമാനമാണിതെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു. നിയമം പിന്‍വലിക്കും വരെ ലീഗ് സമരരംഗത്തുണ്ടാകുമെന്ന് മജീദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.