കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ട തീരുമാനം തെൻറ അധ്യക്ഷതയിലുള്ള ബോര്‍ഡ് സ്വാഗതം ചെയ്തെന്ന സര്‍ക്കാര്‍ ആരോപണം തെറ്റാണെന്നും നിയമസഭയിൽ കെ.ടി. ജലീൽ ഹാജരാക്കിയ രേഖ വ്യാജമാണെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അഭിമാനകരമായ നേട്ടം എന്ന അവകാശവാദം ഉന്നയിക്കുന്ന ഒരു തീരുമാനത്തിെൻറ പിതൃത്വം എറ്റെടുക്കാന്‍ സർക്കാർ എന്തുകൊണ്ടു തയാറാവുന്നില്ല?. 2016 ജൂലൈ 19ല്‍ നടന്ന യോഗത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യോഗത്തിലെ മിനുട്സ് പുറത്തുവിട്ട് റഷീദലി തങ്ങള്‍ വിശദീകരിച്ചു.
വഖഫ് ബോര്‍ഡ് നല്കുന്ന വിവിധ ധനസഹായങ്ങളുമായി ബന്ധപ്പെട്ട് നാലു തീരുമാനങ്ങളാണ് അന്നത്തെ യോഗത്തില്‍ എടുത്തത്. മിനുട്സില്‍ അന്നത്തെ മന്ത്രി കെ.ടി. ജലീലും ചെയര്‍മാനും അടക്കം ഏഴ് ബോര്‍ഡ് അംഗങ്ങളും ഒപ്പിട്ടിരുന്നതായി വ്യക്തമാകുന്നു.
ഈ മിനുട്സില്‍ അഞ്ചാമതൊരു നിര്‍ദേശം എഴുതിച്ചേര്‍ത്ത് വ്യാജമായി തയാറാക്കിയ കോപ്പിയാണ് കെ.ടി. ജലീല്‍ നിയമസഭയില്‍ ഹാജരാക്കിയതെന്ന് റഷീദലി തങ്ങൾ പറഞ്ഞു. അതില്‍ അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, 2020 ജനുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് റെഗുലേഷനില്‍ ഭേദഗതി വരുത്തുന്നതില്‍ ബോര്‍ഡ് അംഗങ്ങളായ എം.സി മായിന്‍ ഹാജിയും അഡ്വ. പി.വി. െെസനുദ്ദീനും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തസമ്മേളനത്തില്‍ വഖഫ്ബോര്‍ഡ് അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, മുന്‍ അംഗം അഡ്വ. ഫാത്തിമ റോഷ്ന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.