വഖഫ് ബോർഡ് പണം മ്യൂച്വൽ ഫണ്ടിൽ; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്‍റെ പണം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷണം. ധനകാര്യ പരിശോധന വിഭാഗത്തോട് പ്രാഥമിക അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. 2018ൽ സി.ഇ.ഒ. തയാറാക്കിയ നിർദേശ പ്രകാരം പണം മ്യൂച്വൽ ഫണ്ട് നിക്ഷേപമായി നിലനിർത്താൻ ബോർഡിന്‍റെ അനുമതി തേടുകയും ബോർഡ് അംഗീകരിക്കുകയും ചെയ്തിരുന്നു.

കാലാവധി കഴിയുന്ന മുറക്ക് ഇതു പുതുക്കി നിക്ഷേപിച്ചിരുന്നു. ബോർഡിന്‍റെ സ്ഥിരം നിക്ഷേപം, പെൻഷൻ ഫണ്ട്, പി.എഫ് ഉൾപ്പെട്ട സംഖ്യയും കറന്‍റ് അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയുമാണ് ഇപ്രകാരം നിക്ഷേപിച്ചത്. ഗവ. ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന വളർച്ച ലഭിച്ചില്ലെന്നാണ് ആക്ഷേപം. സർക്കാർ അനുമതിയും ഇതിന് ഉണ്ടായിരുന്നില്ല.

Tags:    
News Summary - Waqf Board money in mutual fund; Order for investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.