പാലക്കാട്: പാലക്കാട് ധോണിയിലും നൂറണിയിലും കൽപാത്തിയിലും വഖഫ് ബോർഡ് സ്ഥലം കൈയേറുകയാണെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ നടക്കുന്നത് വഖഫ് ബോർഡിന്‍റെ ലാൻഡ് ജിഹാദാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്ഷേത്രങ്ങളുടെ സ്ഥലം ഉൾപ്പെടെ കേരളത്തിൽ കൈയേറുന്നുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും വഖഫ് കൈയേറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് 28 സ്ഥലങ്ങളിൽ ഇത്തരത്തിൽ വഖഫ് അധിനിവേശം നടക്കുന്നു. പാലക്കാട്ടെ ജനങ്ങൾ ഈ വിഷയം ഗൗരവത്തിൽ കാണണം.
അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ മോദി സർക്കാർ വഖഫ് ബോർഡ് ആക്ടിൽ ഭേദഗതി കൊണ്ടുവരും. കേരളത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങൾക്ക് ആശങ്ക വേണ്ടെന്നും നരേന്ദ്ര മോദി ഭരിക്കുന്ന കാലത്തോളം വഖഫ് ബോർഡ് നിങ്ങളുടെ ഭൂമി തട്ടിയെടുക്കില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.